വ​ണ്ടന്മേട് പ​ഞ്ചാ​യത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളാ​യി
Thursday, June 30, 2022 10:44 PM IST
ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡ് അ​ട്ട​ൻ​കാ​ന​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യി. മൂ​ന്ന് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ൽ​ഡി​എ​ഫ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഇ​ന്ന് പ​ത്രി​ക സ​മ​ർ​പ്പി​ക്കും.
21ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വ​നി​താ സം​വ​ര​ണ വാ​ർ​ഡാ​യ ഇ​വി​ടെ ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​യാ​യി ലി​സി ജേ​ക്ക​ബ്, യു​ഡി​എ​ഫ് പ്ര​തി​നി​ധി​യാ​യി സൂ​സ​ൻ ജേ​ക്ക​ബ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി രാ​ധ അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​രാ​ണ് മ​ൽ​സ​ര രം​ഗ​ത്ത് ഉ​ള്ള​ത്. വാ​ർ​ഡ് മെംബറാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് അം​ഗം ഭ​ർ​ത്താ​വി​നെ കു​ടു​ക്കാ​ൻ അ​യാ​ളു​ടെ വാ​ഹ​ന​ത്തി​ൽ മ​യ​ക്കു മ​രു​ന്ന് ഒ​ളി​പ്പി​ച്ചു വ​ച്ച കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ​തോ​ടെ മെ​ന്പ​ർ സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്.