ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ മോ​ഷ​ണം
Saturday, July 2, 2022 10:17 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​ന്പി, പ​രു​ന്തും​പാ​റ മേ​ഖ​ല​ക​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വ്യാ​പ​ക മോ​ഷ​ണം. ക്രി​സ്തീ​യ ദേ​വാ​ല​യ​ങ്ങ​ളും അ​ന്പ​ല​ങ്ങ​ളും കു​ത്തിത്തു​റ​ന്ന് ഭ​ണ്ഡാ​ര​പ്പെ​ട്ടി​ക​ളി​ലെ പ​ണ​വും വി​ഗ്ര​ഹ​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണ​വും ക​വ​ർ​ന്നു. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ര​ണ്ട് ക്രി​സ്ത്യ​ൻ ദേ​വാ​ല​ങ്ങ​ളി​ലും ര​ണ്ട ക്ഷേ​ത്ര​ങ്ങ​ളി​ലു​മാ​ണ് മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്ന​ത്. ഗ്രാ​ന്പി ഒ​ൻ​പ​തു​മു​റി​യി​ലു​ള്ള ദേ​വാ​ല​യം കു​ത്തി​ത്തു​റ​ന്ന് ഇ​വി​ടു​ത്തെ ഭ​ണ്ഡാ​ര​പ്പെ​ട്ടി എ​ടു​ത്തു കൊ​ണ്ടു​പോ​യി പെ​ട്ടി​ക്കു​ള്ളി​ലെ പ​ണം ക​വ​ർ​ന്ന​ശേ​ഷം ഭ​ണ്ഡാ​ര​പ്പെ​ട്ടി കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗ്രാ​ന്പി മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ൽ ക​ല്ല് ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് തു​റ​ന്ന് വി​ഗ്ര​ഹ​ത്തി​ലെ മൂ​ന്നു സ്വ​ർ​ണ താ​ലി​മാ​ല​ക​ൾ മോ​ഷ്ടി​ക്കു​ക​യും ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു. പ​രു​ന്തും​പാ​റ​യി​ലെ ഒ​രു വ്യാ​പാ​ര​സ്ഥാ​പ​നം കു​ത്തി​ത്തു​റ​ക്കാ​നും ശ്ര​മം ന​ട​ന്നു. പ​രു​ന്തും​പാ​റ​യി​ലെ ഭ​ദ്ര​കാ​ളീ​ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു.

ക്ഷേ​ത്ര​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ക്കു​വാ​ൻ ശ്ര​മം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി. സ​മാ​ന രീ​തി​യി​ൽ പ​രു​ന്തും​പാ​റ​യി​ലെ ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ത്തി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ക​ല്ല് ഉ​പ​യോ​ഗി​ച്ച് ദേ​വാ​ല​യ​ത്തി​ന്‍റെ വാ​തി​ലും ഭ​ണ്ഡാ​ര​പ്പെ​ട്ടി​യും ത​ക​ർ​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ശ്ര​മം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സും പീ​രു​മേ​ട് പോ​ലീ​സും കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.