ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ൽ രാ​ഷ്‌ട്രീയനാ​ട​കം തു​ട​രു​ന്നു
Saturday, July 2, 2022 10:20 PM IST
ക​ട്ട​പ്പ​ന: കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ക​ട്ട​പ്പ​ന മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ചെ​യ​ർ​പേ​ഴ്സ​ണും കൗ​ണ്‍​സി​ല​ർ​മാ​രും ത​മ്മി​ൽ ശീ​ത​യു​ദ്ധം. യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം ഒ​ന്ന​ര വ​ർ​ഷ​ത്തേ​ക്കു ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യാ​യ ബീ​ന ജോ​ബി ഒ​ന്ന​ര വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടും സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ലെ 20 കൗ​ണ്‍​സി​ല​ർ​മാ​ർ അ​ധ്യ​ക്ഷ​ക്കെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

ക​ഴി​ഞ്ഞ 30 അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്നാ​ണ് അ​വ​ർ​ത്ത​ന്നെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 29ന് ​അ​വ​ർ ക​ളം​മാ​റി. ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് രാ​ജി​വ​യ്ക്കാ​ത്ത​തെ​ന്നും പ​റ​യു​ന്നു.

ഡി​സി​സി പ്ര​സി​ഡ​ന്‍റി​നു പു​തി​യ ഗ്രൂ​പ്പ് ?

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടാ​ലെ രാ​ജി വ​യ്ക്കു എ​ന്നാ​ണ് ബീ​നാ ജോ​ബി​യു​ടെ നി​ല​പാ​ട്. 33 അം​ഗ കൗ​ണ്‍​സി​ലി​ൽ 20 അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ഒ​പ്പി​ട്ട​താ​യാ​ണ് വി​വ​രം. ബീ​നാ ജോ​ബി അ​ധ്യ​ക്ഷ സ്ഥാ​നം

രാ​ജി​വ​യ്ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 20 കൗ​ണ്‍​സി​ല​ർ​മാ​ർ ഒ​പ്പി​ട്ട പ​രാ​തി കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നും ഡി​സി​സി​പ്ര​സി​ഡ​ന്‍റി​നും അ​യ​ച്ചി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യും പ​രാ​തി ന​ൽ​കി. പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും നാ​ളെ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും വി​വ​ര​മു​ണ്ട്.

ബീ​നാ ജോ​ബി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യാ​യ​ത് ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മ​ല്ല. എ ​ഐ വീ​തം​വ​യ്പ്പി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യ​നു​സ​രി​ച്ചാ​ണ്. ഐ ​ക്ക് ഉ​ള്ളി​ലെ വീ​തം​വ​യ്പ്പാ​ണ് ബീ​ന​യ്ക്കു ഒ​ന്ന​ര വ​ർ​ഷ​മാ​ക്കി​യ​ത്. ഐ ​പ​ക്ഷ​ത്തി​നു​ള്ള മൂ​ന്നു വ​ർ​ഷ​ത്തെ അ​ധ്യ​ക്ഷ​സ്ഥാ​നം ര​ണ്ടാ​യി പ​കു​ത്തു ന​ൽ​കു​ക​യാ​യി​രു​ന്നു. അ​വ​സാ​ന​ത്തെ ര​ണ്ടു വ​ർ​ഷം തി​ക​ച്ച് എ ​പ​ക്ഷ​ത്തി​നു ന​ൽ​കും. നി​ല​വി​ലെ സ്ഥി​തി വീ​തം വ​യ്പു​ക​ളെ​ല്ലാം എ​വി​ടെ​വ​രെ എ​ത്തു​മെ​ന്ന് സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്.