മ​ഴ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; വീ​ടു​ക​ൾ ത​ക​ർ​ന്ന ു
Sunday, July 3, 2022 10:28 PM IST
ചെ​റു​തോ​ണി: ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞു ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ന്നു. പ​രി​ക്കു​ക​ളോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ട്ടു. കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​കു​ട്ടി- അ​ച്ച​ൻ​കാ​നം ഭാ​ഗ​ത്തു കൊ​ച്ചു​പു​ര​ക്ക​ൽ സ്ക​റി​യ​യു​ടെ വീ​ടി​നു മേ​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട ഗൃ​ഹ​നാ​ഥ അ​ച്ചാ​മ്മ​യെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നു മ​ണ്ണി​ന​ടി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി.

ത​ല​നാ​രി​ഴ​യ്ക്കു
ര​ക്ഷ​പ്പെ​ട​ൽ

കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ ഇ​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട്ടി​ലി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ദേ​ഹ​ത്തേ​ക്കു ഭി​ത്തി​യു​ൾ​പ്പെ​ടെ മ​ണ്ണ് വീ​ഴു​ക​യാ​യി​രു​ന്നു. അ​ച്ചാ​മ്മ​യു​ടെ കൈ​ക​ൾ മാ​ത്ര​മാ​ണ് പു​റ​ത്തു​ണ്ടാ​യി​രു​ന്ന​ത്. മ​ക്ക​ളും അ​യ​ൽ വാ​സി​ക​ളും ചേ​ർ​ന്നാ​ണ് ഇ​വ​രെ മ​ണ്ണ് മാ​റ്റി പു​റ​ത്തെ​ടു​ത്ത​ത്. പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഉ​റ​ക്ക​മു​ണ​ർ​ന്നി​ട്ടും ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ക​ട്ടി​ലി​ൽ​ത്ത​ന്നെ കി​ട​ക്കു​ക​യാ​യി​രു​ന്നു അ​ച്ചാ​മ്മ. പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടു​കാ​രെ മ​റ്റൊ​രു വീ​ട്ടി​ലേ​ക്കും മാ​റ്റി.

മ​ൺ​തി​ട്ട ഇ​ടി​ഞ്ഞു

വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം​ക​ണ്ട​ത്ത് ചോ​റ്റു​പു​റ​ത്ത് എ​ൽ​സ​മ്മ​യു​ടെ വീ​ടും മ​ഴ​യി​ൽ മ​ണ്‍​തി​ട്ട​യി​ടി​ഞ്ഞു വീ​ണു ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തേ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു ഭി​ത്തി​യി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടു​ട​മ എ​ൽ​സ​മ്മ​യും കൊ​ച്ചു​മ​ക​ളും കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന ക​ട്ടി​ലി​ലേ​ക്കാ​ണ് ഭി​ത്തി വീ​ണ​ത്. എ​ന്നാ​ൽ, കു​ടും​ബം ഭാ​ഗ്യ​ത്തി​നു ര​ക്ഷ​പ്പെ​ട്ടു.നാ​ട്ടു​കാ​ർ ചേ​ർ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. എ​ല്ലാ​വ​രെ​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. സം​ഭ​വ​സ്ഥ​ലം ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ചു.

വാ​ത്തി​ക്കു​ടി വി​ല്ലേ​ജ് അ​ധി​കൃ​ത​രും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്ത് എ​ത്തി.