കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഗ്രാ​മ​പ​ഞ്ചാ​. ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ
Monday, August 8, 2022 10:16 PM IST
അ​ടി​മാ​ലി: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് അ​ടൂ​ർ പ​റ​ക്കോ​ട് സ്വ​ദേ​ശി മു​ണ്ട​ക്ക​ൽ പു​തി​യ​വീ​ട്ടി​ൽ മ​നോ​ജ് എ​സ്. നാ​യ​രെ​യാ​ണ് മു​ട്ട​ത്ത് നി​ന്നു​ള്ള വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്ത് താ​മ​സ​മാ​ക്കി​യ അ​ടി​മാ​ലി പൊ​ളി​ഞ്ഞ​പാ​ലം സ്വ​ദേ​ശി​നി​യു​ടെ വീ​ടി​ന് ന​ന്പ​ർ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ 25,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ആ​ദ്യം 2,500 രൂ​പ ഇ​യാ​ൾ കൈ​പ്പ​റ്റി.
അ​ടു​ത്ത ഘ​ട്ട​മാ​യി 8,000 രൂ​പ കൈ​പ്പ​റ്റു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ര​ൻ അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​മു​ള്ള എ​ടി​എം കൗ​ണ്ട​റി​ന് സ​മീ​പ​മെ​ത്തി. ഇ​വി​ടെ​വ​ച്ച് പ​ണം കൈ​പ്പ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.
പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ കൈ​ക്കൂ​ലി ആ​വ​ശ30യു​ള്ള പ​രാ​തി പൊ​ളി​ഞ്ഞ​പാ​ലം സ്വ​ദേ​ശി​നി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വി​ജി​ല​ൻ​സി​ന് ന​ൽ​കി​യി​രു​ന്നു. ജീ​വ​ന​ക്കാ​ര​ന് കൈ​മാ​റു​ന്ന​തി​നാ​യി പ​രാ​തി​ക്കാ​രി​ക്ക് വി​ജി​ല​ൻ​സ് ന​ൽ​കി​യ പ​ണം ക​ണ്ടെ​ടു​ത്തു.