ജ​ൽ ജീ​വ​ൻ വാ​ട്ട​ർ ക​ണ​ക‌്ഷ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി
Saturday, August 13, 2022 11:08 PM IST
വെ​ള്ളി​യാ​മ​റ്റം: പ​ഞ്ചാ​യ​ത്തി​ൽ സ​ന്പൂ​ർ​ണ വാ​ട്ട​ർ ക​ണ​ക‌്ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ 15-ാം വാ​ർ​ഡാ​യ വെ​ട്ടി​മ​റ്റ​ത്ത് സ​ന്പൂ​ർ​ണ ജ​ൽ ജീ​വ​ൻ വാ​ട്ട​ർ ക​ണ​ക‌്ഷ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി. വെ​ട്ടി​മ​റ്റം പ​ഞ്ചാ​യ​ത്ത് എ​ൽ​പി സ്കൂ​ളി​ൽ ചേ​ർ​ന്ന ഗ്രാ​മ​സ​ഭ​യി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി ജോ​സി വേ​ളാ​ച്ചേ​രി​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി. വാ​ട്ട​ർ അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ സോ​ഫി​യ, മെ​യി​ന്‍റ​ന​ൻ​സ് ഡി​വി​ഷ​ൻ എ. ​ഇ. ന​വീ​ൻ, ഹ​സീ​ന, ബി​നി​ൽ, ജോ​സി വേ​ളാ​ച്ചേ​രി​ൽ, അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.