രാ​ജ്യ​പു​രോ​ഗ​തി​ക്ക് സ്ത്രീ​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് നി​സ്തു​ലം -റോ​ഷി
Sunday, August 14, 2022 10:50 PM IST
തൊ​ടു​പു​ഴ: രാ​ജ്യ​പു​രോ​ഗ​തി​ക്ക് പു​തു​ത​ല​മു​റ​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ സ്ത്രീ​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. തൊ​ടു​പു​ഴ​യി​ൽ വ​നി​താ കോ​ണ്‍​ഗ്ര​സ് -എം ​നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ജ​നാ​ധി​പ​ത്യ​ത്തി​ൽ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ടും​ബ​ശ്രീ​യും വ​നി​താ ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​ക്കി​യ മാ​റ്റം വി​പ്ല​വ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്ന​നെ മ​ന്ത്രി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​നി ബെ​ന്നി പാ​ന്പ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.