വ​ച​നപ്ര​ഘോ​ഷ​ണം ജീ​വി​ത സാ​ക്ഷ്യ​മാ​ക​ണം: മാ​ർ പു​ന്ന​ക്കോ​ട്ടി​ൽ
Wednesday, November 30, 2022 10:09 PM IST
കോ​ത​മം​ഗ​ലം: വ​ച​ന​പ്ര​ഘോ​ഷ​ണം ജീ​വി​തസാ​ക്ഷ്യ​മാ​ക​ണ​മെ​ന്ന് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ. 17-ാമ​തു കോ​ത​മം​ഗ​ലം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളും വ​ച​നപ്ര​ഘോ​ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, ഫൊ​റോ​ന വി​കാ​രി​മാ​രാ​യ റ​വ. ഡോ.​ തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ, റ​വ.​ ഡോ.​ തോ​മ​സ് പ​റ​യി​ടം, റ​വ. ഡോ. ​തോ​മ​സ് പോ​ത്ത​നാ​മു​ഴി, ഫാ.​ ജേ​ക്ക​ബ് ത​ലാ​പ്പി​ള്ളി​ൽ, പ്രാ​ർ​ഥ​നാ​കൂ​ട്ടാ​യ്മ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ രാ​ജേ​ഷ് പി​ട്ടാ​പ്പി​ള്ളി​ൽ, ജോ​ണ്‍ അ​ല​ക്സ്, ജി​മ്മി​ച്ച​ൻ പു​തി​യാ​ത്ത്, കെ.​കെ. കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ​ഡോ.​ തോ​മ​സ് പ​റ​യി​ടം സ്വാ​ഗ​ത​വും കോ​ത​മം​ഗ​ലം രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ഫ്രാ​ൻ​സീ​സ് കീ​രം​പാ​റ ന​ന്ദി​യും പ​റ​ഞ്ഞു. ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ.​ തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി. ക​ണ്‍​വ​ൻ​ഷ​ന് ആ​രം​ഭം​കു​റി​ച്ച് കോ​ത​മം​ഗ​ലം ഫൊ​റോ​ന​യി​ലെ വി​കാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും അ​ർ​പ്പി​ച്ചു. ഫാ.​ മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ന് ഫാ. ​ഏ​ബ്ര​ഹാം ക​ട​യി​ക്കു​ഴി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.