കാർഷിക നഴ്സറി ആരംഭിച്ചു
1418379
Wednesday, April 24, 2024 3:34 AM IST
മുട്ടം: കാക്കൊന്പ് ആർപിഎസിന്റെ നേതൃത്വത്തിൽ കാർഷിക നഴ്സറിയും കർഷക ഉദ്യാനവും ആരംഭിച്ചു. കാർഷിക നഴ്സറിയുടെ ഉദ്ഘാടനം കാക്കൊന്പ് സെന്റ് മേരീസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കുന്പിളുമൂട്ടിൽ നിർവഹിച്ചു. കർഷക ഉദ്യാനം റബർ ബോർഡ് ആർപിസി നൂർജഹാൻ ഉദ്ഘാടനം ചെയ്തു.
ആദ്യ തൈ വിതരണം ഡോ. രാജീവൻ നിർവഹിച്ചു. കെആർജി ഇവന്റ് പ്രസിഡന്റ് ബെന്നി മാത്യു, ആർപിഎസ് പ്രസിഡന്റ് ജോസഫ് മാത്യു ചാമക്കാലായിൽ, റബർ ബോർഡ് ഫീൽഡ് ഓഫീസർ ഷൈലമ്മ ജോസഫ്, ഗ്രാമീണ് ബാങ്ക് മാനേജർ അനൂപ്, ബ്ലസന്റ് ജോർജ് എന്നിവർ പ്രസംഗിച്ചു.