അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ബ​ല​ക്ഷ​യ​മു​ള്ള​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍നി​ന്നു പ്ര​സ​വ വാ​ര്‍​ഡും പ്ര​സ​വ മു​റി​യും ബ​ല​ക്ഷ​മ​ത​യു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​പ​ടി​യാ​യി​ല്ല.

ഒ​ന്ന​ര മാ​സം മു​മ്പാ​ണ് ഇതു സംബന്ധിച്ച പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. നി​ല​വി​ല്‍ കാ​ഷ്വാ​ലി​റ്റി കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​സ​വ വാ​ര്‍​ഡും മു​റി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​ ഈ കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും വി​ള്ള​ല്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ കെ​ട്ടി​ടഭാ​ഗ​ങ്ങ​ള്‍ അ​ട​ര്‍​ന്നുവീ​ഴു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍നി​ന്നു ബ​ല​ക്ഷ​മ​ത​യു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​ത്.