റോഡിൽ ഒറ്റയാൻ: യാത്രക്കാർ ജാഗ്രത പാലിക്കുക
1591913
Monday, September 15, 2025 11:45 PM IST
മറയൂർ: മറയൂർ-ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ഒറ്റയാൻ റോഡിൽ നിലയുറപ്പിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു.
വിനോദസഞ്ചാരികളാണ് ഒറ്റയാന്റെ സാന്നിധ്യം മൂലം ഏറ്റവും കൂടുതൽ ഭീഷണിയിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം റോഡരികിൽനിന്നിരുന്ന കൊന്പന്റെ മുന്നിൽ സെൽഫി എടുക്കാൻ ശ്രമിച്ച ഒരു യുവാവിനെ കൊന്പൻ വിരട്ടിയതിനെത്തുടർന്ന് തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
വാഹനങ്ങളുടെ വേഗത കുറയ്ക്കുകയും ശ്രദ്ധയോടെ യാത്ര ചെയ്യുകയും വേണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.