പെട്രോൾ പന്പിനു സമീപം കാർ കത്തിനശിച്ചു
1591132
Friday, September 12, 2025 11:32 PM IST
വണ്ണപ്പുറം: പെട്രോൾ പന്പിന് മുന്നിൽ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. ഇന്ധനം നിറയ്ക്കാനായി പന്പിലേക്ക് കയറുന്നതിനിടെയാണ് സംഭവം. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെ വണ്ണപ്പുറം ഹൈറേഞ്ച് കവലയിലെ പെട്രോൾ പന്പിന് മുന്പിലായിരുന്നു അപകടം. വെണ്മറ്റം സ്വദേശി മണിമലകുന്നേൽ ജിതിനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. തീ കണ്ടതോടെ കാർ നിർത്തി ഇവർ ഇറങ്ങിയോടിയതിനാലാണ് രക്ഷപ്പെട്ടത്. വാഹനത്തിൽ വേഗം തീ ആളിപ്പടർന്നു.