സെന്റ് ഫിലോമിനാസ് എച്ച്എസ്എസ് രജതജൂബിലി സമാപനം ഇന്ന്
1590890
Thursday, September 11, 2025 11:56 PM IST
ഉപ്പുതറ: ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ മേഖലയായ ഉപ്പുതറയിൽ വിദ്യാഭ്യാസ രംഗത്ത് നാഴികക്കല്ലായി മാറിയ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം ആരംഭിച്ചതിന്റെ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആഘോഷങ്ങൾ ഇന്ന് സമാപിക്കും.
ജൂബിലി സമാപന സമ്മേളനവും പൂർവ വിദ്യാർഥി സംഗമവും കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് മുഖ്യാതിഥിയായിരിക്കും. സ്കൂൾ മാനേജർ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ അധ്യക്ഷത വഹിക്കും. രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപ്പറന്പിൽ മുഖ്യപ്രഭാഷണം നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ. ജേക്കബ്, സ്ഥാപക മാനേജർ ഫാ. മാത്യു പനച്ചിക്കൽ, ഫാ. ആന്റണി കൊച്ചാങ്കൽ, ജില്ലാ പഞ്ചായത്തംഗം ആശ ആന്റണി, പഞ്ചായത്തംഗങ്ങളായ സാബു വേങ്ങവേലിൽ, ഫ്രാൻസിസ് അറയ്ക്കപ്പറന്പിൽ, പിടിഎ പ്രസിഡന്റ് ടോമി മുഖാലയിൽ എന്നിവർ പ്രസംഗിക്കും.
യോഗത്തിൽ മുൻ മാനേജർമാരെയും അധ്യാപകരെയും ആദരിക്കുമെന്ന് പ്രിൻസിപ്പൽ ജീമോൻ ജേക്കബ്, ജനറൽ കണ്‍വീനർ സജിൻ സ്കറിയ എന്നിവർ അറിയിച്ചു.