ലോറി സ്കൂട്ടറിലിടിച്ച് ഗൃഹനാഥൻ മരിച്ചു
1591130
Friday, September 12, 2025 11:32 PM IST
തൊടുപുഴ: ലോറി സ്കൂട്ടറിലിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കദളിക്കാട് പെരളിമറ്റം വട്ടപ്പറന്പിൽ വി.കെ. ഹരിദാസാണ് (58) മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ന് വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം.
ഹരിദാസ് തൊടുപുഴയിൽനിന്ന് കദളിക്കാടിനു പോവുകയായിരുന്നു. ഇതിനിടെ വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിലെത്തിയപ്പോൾ പിന്നാലെയെത്തിയ ലോറി കോലാനി ഭാഗത്തേക്ക് തിരിയുന്നതിനിടെ സ്കൂട്ടറിൽ തട്ടി. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഹരിദാസിന്റെ ദേഹത്ത് കൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഹരിദാസിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: അജിത. മകൾ: അരുണിമ. തൊടുപുഴ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
2009 ഓഗസ്റ്റിൽ വീടിന് മുന്നിലെ തറയിൽ കിടന്നുറങ്ങുകയായിരുന്ന ഹരിദാസിന്റെ മക്കളായ അരുണ്ദാസും കൃഷ്ണദാസും ഇടിമിന്നലേറ്റ് മരിച്ചിരുന്നു.