വ്യാപാരി സമരപ്രഖ്യാപന കൺവൻഷൻ ഇന്ന്
1590344
Tuesday, September 9, 2025 11:32 PM IST
രാജാക്കാട്: ഭൂനിയമങ്ങളിൽ സർക്കാർ ഉണ്ടാക്കിയ ജനവിരുദ്ധ ചട്ട ഭേദഗതി പുനഃപരിശോധന ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 15ന് സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തുന്ന അർധദിന സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10.30ന് രാജാക്കാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തും. ജില്ലാ വൈസ് പ്രസിഡന്റ്് വി.എസ്. ബിജു അധ്യക്ഷത വഹിക്കും.
ജില്ലാ പ്രസിഡന്റ്് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡന്റ്് കെ.ആർ. വിനോദ്, വൈസ് പ്രസിഡന്റ്് പി.എം. ബേബി, ഡയസ് പുല്ലൻ, ജില്ലാ ഓർഗനൈസർ സിബി കൊച്ചുവള്ളാട്ട്, യൂണിറ്റ് സെക്രട്ടറി സജിമോൻ കോട്ടയ്ക്കൽ, ട്രഷറർ വി.സി. ജോൺസൺ, വൈസ് പ്രസിഡന്റ്് ബെന്നി ജോസഫ്, രാജാക്കാട് മതസൗഹാർദ കൂട്ടായ്മ ചെയർമാൻ എം.ബി. ശ്രീകുമാർ, കൺവീനർ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.