ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം സി​ന്ത​റ്റി​ക് സ്റ്റ​ഡി​യ​ത്തി​ൽ ന​ട​ന്നുവ​രു​ന്ന ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​യു​ടെ ര​ണ്ടാം ദി​വ​സം 600 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽനി​ന്ന് ജ​ന​റ​ൽ ഡ്യൂ​ട്ടി വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് ര​ണ്ടാം ദി​ന കാ​യി​കക്ഷ​മ​താ പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ​ത്.

ഇ​ന്ന് കൊ​ല്ലം ജി​ല്ല​യി​ൽനി​ന്ന് ജ​ന​റ​ൽ ഡ്യൂ​ട്ടി വി​ഭാ​ഗ​ത്തി​ൽ 829 പേ​രും നാ​ളെ ഏ​ഴ് ജി​ല്ല​ക​ളി​ൽനി​ന്നാ​യി ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫ് വി​ഭാ​ഗ​ത്തി​ൽ 843 പേ​രും റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും.
14ന് 13ാം ​തീ​യ​തി​യി​ലെ ഫി​സി​ക്ക​ൽ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച​വ​ർ​ക്ക് മെ​ഡി​ക്ക​ൽ ടെ​സ്റ്റ് ന​ട​ത്തും. 15ന് ​ജ​ന​റ​ൽ ഡ്യൂ​ട്ടി​ക്കു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽനി​ന്നു പാ​രാ​റെ​ജി​മെ​ന്‍റി​ലേ​ക്ക് പോ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ർ റ​ണ്‍​റേ​സ് ന​ട​ത്തും.