മഹാറാണി വെഡ്ഡിംഗ് കളക്ഷൻ 50 ലക്ഷം ഒാണസമ്മാനം
1590617
Wednesday, September 10, 2025 11:37 PM IST
തൊടുപുഴ: മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഇത്തവണ ജീവനക്കാർക്ക് ഓണ സമ്മാനമായി നൽകിയത് 50 ലക്ഷം രൂപ. വസ്ത്രവ്യാപാര മേഖലയിൽ ആദ്യമായാണ് ഒരു ടെക്സ്റ്റൈൽ ബ്രാൻഡ് മാത്രം സീസണിൽ മാത്രം ഇത്രയുംവലിയ തുക ഓണ സമ്മാനമായി നൽകുന്നത് ജീവനക്കാർക്ക് നൽകുന്നതെന്ന് അറ്റ്ലസ് മഹാറാണി ഗ്രൂപ്പ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ വി.എ. റിയാസ് പറഞ്ഞു.
ഇതിനു പുറമേ ഓരോ സെക്ഷനുകളിലും വ്യക്തിഗതനേട്ടം കൈവരിച്ച ജീവനക്കാർക്ക ്സ്കൂട്ടറുകൾ, വാഷിംഗ് മെഷീനുകൾ എന്നിവയും സമ്മാനമായി നൽകി. തുടർന്നും ജീവനക്കാർക്കും സാമൂഹ്യ മേഖലയിലും പ്രയോജനകരമായ കാര്യങ്ങൾ നടപ്പാക്കുമെന്ന് ചെയർമാൻ അറിയിച്ചു.