മാതൃവേദി "നല്ലനിലം’ മേഖലാതല മത്സരം
1591129
Friday, September 12, 2025 11:32 PM IST
കാഞ്ഞിരപ്പള്ളി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തോടും മാതൃവേദിയുടെ മുപ്പതാം വാർഷികത്തോടുമനുബന്ധിച്ചും രൂപതയുടെ സുവർണ ജൂബിലിക്കൊരുക്കമായും വചനം വായിക്കുക, പഠിക്കുക എന്ന ലക്ഷ്യത്തോടെ മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നല്ലനിലം വചനപഠന മത്സരത്തിന്റെ മേഖലാതല മത്സരം ഇന്ന് നടക്കും.
ഹൈറേഞ്ച്, ലോറേഞ്ച്, തെക്കൻ മേഖലകളിലായി ആണ് മത്സരം നടത്തുക. അണക്കര, മുണ്ടിയെരുമ, കട്ടപ്പന, ഉപ്പുതറ, കുമളി എന്നീ ഫൊറോനകൾ ഹൈറേഞ്ച് മേഖലയിലും പെരുവന്താനം, മുണ്ടക്കയം, വെളിച്ചിയാനി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നീ ഫൊറോനകൾ ലോറേഞ്ച് മേഖലയിലും, റാന്നി, പത്തനംതിട്ട, എരുമേലി എന്നീ ഫൊറോനകൾ തെക്കൻ മേഖലയിലും ഉൾപ്പെടുന്നു.
ഹൈറേഞ്ച് മേഖലാ മത്സരം കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളിയിലും ലോ റേഞ്ച്, തെക്കൻ മേഖല മത്സരങ്ങൾ പൊടിമറ്റം നിർമല റിന്യൂവൽ സെന്ററിലും നടത്തും. ഓരോ ഫൊറോനയിൽനിന്നും ആദ്യ മൂന്ന് സ്ഥാനം ലഭിച്ചവരാണ് മേഖലാതല മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് രൂപത ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ അറിയിച്ചു. മാത്യവേദി രൂപത, ഫൊറോന ഭാരവാഹികൾ മത്സരത്തിന് നേതൃത്വം നൽകും.