കുഴഞ്ഞുവീണ് മരിച്ചു
1590342
Tuesday, September 9, 2025 11:32 PM IST
മറയൂർ: കാന്തല്ലൂർ സന്ദർശിക്കാനെത്തിയ തമിഴ്നാട് പുതുക്കോട്ടൈ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. പുതുക്കോട്ടൈ അരന്തങ്കി രാമകൃഷ്ണൻ കോട്ടൈ വീട്ടിൽ ഗണേശന്റെയും പാർവതിയുടെയും മകൻ വിശ്വനാഥൻ (50) ആണ് കാന്തല്ലൂരിലെ ഒരു റിസോർട്ടിൽ കുഴഞ്ഞുവീണത്. ഉടൻ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിശ്വനാഥൻ അവിവാഹിതനാണ്. രാമകൃഷ്ണൻ, പ്രഭു, ഗായത്രി, ചാമുണ്ടേശ്വരി, രാജരാജേശ്വരി, ശാന്തി എന്നിവർ സഹോദരങ്ങളാണ്. മറയൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം പുതുക്കോട്ടയിലേക്ക് കൊണ്ടുപോയി.