കസ്റ്റഡി മർദനത്തെ ന്യായീകരിച്ച് എസ്ഐയുടെ എഫ്ബി പോസ്റ്റ്
1590623
Wednesday, September 10, 2025 11:37 PM IST
തൊടുപുഴ: കസ്റ്റഡി മർദനത്തെ ന്യായീകരിച്ച് എസ്ഐയുടെ എഫ്ബി പോസ്റ്റ്. ആവനാഴി സിനിമയിൽ മമ്മൂട്ടി മോഷ്ടാവിനെ പിടികൂടി ചോദ്യം ചെയ്യുന്നതിന്റെയും കുറ്റം സമ്മതിക്കാതെ വരുന്പോൾ മർദിച്ച് കുറ്റംസമ്മതിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങൾ പങ്കുവച്ചാണ് പോസ്റ്റ്.
മറയൂർ എസ്ഐ മാഹിൻ സലീമിന്റേതാണ് വിവാദ പോസ്റ്റ്. നേരത്തേ കോതമംഗലത്ത് വിദ്യാർഥിയെ മർദിച്ചതിന് സസ്പെൻഷൻ നേരിട്ട ആളാണ് ഇദ്ദേഹം.
വിദ്യാർഥിയെ സ്റ്റേഷനുള്ളിലേക്ക് വലിച്ചുകയറ്റുകയും കരണത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ് ഇദ്ദേഹത്തെ അന്ന് സസ്പെൻഡ് ചെയ്തത്.