ചികിത്സയിലിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു
1590353
Tuesday, September 9, 2025 11:32 PM IST
കട്ടപ്പന: കട്ടപ്പനയിലെ സര്‍ക്കാര്‍ വെയര്‍ഹൗസില്‍ ജോലിക്കിടെ കാല്‍വഴുതിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു.
സിഐടിയു അംഗം അന്യാര്‍തൊളു ബിടിആര്‍ നഗര്‍ താന്നിക്കല്‍ ടി.എസ്. സതീഷ് (39) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നിനാണ് അപകടം.
വീഴ്ചയിൽ സതീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയോട്ടിക്കും വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ടായി.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്നലെ മരിച്ചു. സംസ്കാരം ബുധന്‍ പകല്‍ മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ദീപ. മക്കള്‍: അനശ്വര, ആവണി.