വിതരണോദ്ഘാടനം
1590897
Thursday, September 11, 2025 11:56 PM IST
ഇളംദേശം: ബ്ലോക്ക് പഞ്ചായത്ത് കോന്പൗണ്ടിൽ തയാറാക്കിയ നഴ്സറിയിൽ ഉത്പാദിപ്പിച്ച ആയിരത്തോളം തെങ്ങിൻ തൈകളുടേയും 15000 ത്തോളം കമുകിൻ തൈകളുടെയും വിതരണോദ്ഘാടനം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻമാരായ നൈസി ഡെനിൽ, ആൻസി സോജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എസ്. ജോണ്, ഷൈനി സന്തോഷ്, ടെസിമോൾ മാത്യു, ഡാനിമോൾ വർഗീസ്, ബിഡിഒ എ.ജെ. അജയ്, ജോയിന്റ് ബിഡിഒ ഡി. ജ്യോതി എന്നിവർ പ്രസംഗിച്ചു.