ഓണോത്സവ് സമാപിച്ചു
1590888
Thursday, September 11, 2025 11:56 PM IST
തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷൻ, തൊടുപുഴ നഗരസഭ, ഡിടിപിസി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണോത്സവ്- 2025 സമാപിച്ചു. സമാപന സമ്മേളനം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ. ദീപക് അധ്യക്ഷത വഹിച്ചു.
കെവിവിഇഎസ് ജില്ല പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സണ്‍ ജെസി ആന്റണി സന്ദേശം നൽകി.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ കണ്‍വീനർ ആർ. രമേശ്, അനിൽ പീടികപ്പറന്പിൽ, ജോസ് തോമസ് കളരിക്കൽ, ഷെരീഫ് സർഗം, കെ.പി. ശിവദാസ്, ഷിയാസ് എംപീസ്, ജഗൻ ജോർജ്, ലിജോണ്‍സ് ഹിന്ദുസ്ഥാൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, അഡ്വ. ജോയി തോമസ്, ടി.എൻ. പ്രസന്നകുമാർ, സാലി എസ്. മുഹമ്മദ്, നാസർ സൈര, എൻ.പി. ചാക്കോ, എം.എൻ. ബാബു, ആന്റണി കണ്ടിരിക്കൽ എന്നിവർ പ്രസംഗിച്ചു. ശതാഭിഷിക്തനായ പി.ജെ. ജോസഫ് എംഎൽഎയെ ചടങ്ങിൽ ആദരിച്ചു.