ഇന്റർകൊളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റ്
1590891
Thursday, September 11, 2025 11:56 PM IST
തൊടുപുഴ: ഫ്യൂജി ഗംഗയുടെയും തൊടുപുഴ സോക്കർ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ഒന്നാമത് ജെയിംസ് വി. ജോർജ് മെമ്മോറിയൽ ഇന്റർകൊളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റ് തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി. പ്രദീപ് കിക്കോഫ് നിർവഹിച്ചു.
കേരള ഫുട്ബോൾ അസോ. ഓണററി പ്രസിഡന്റ് ടോം ജോസ് കുന്നേൽ, കേരള ഒളിന്പിക് അസോ. വൈസ് പ്രസിഡന്റ് ശരത് യു. നായർ, പി.എ. സലിംകുട്ടി, സി.കെ. സുനിൽരാജ്, ജോസ് പുളിക്കൻ, എം.എച്ച്. സജീവ്, സി.ബി. ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തേവര എസ്എച്ച് കോളജ്, കോതമംഗലം എംഎ കോളജ്, എസ്ബി കോളജ് ചങ്ങനാശേരി, നിർമല കോളജ് മുവാറ്റുപുഴ എന്നീ ടീമുകൾ സെമിഫൈനൽ യോഗ്യത നേടി.