ഹൃദയത്തിന് കരുതലായി സെന്റ് മേരീസ് ആശുപത്രി
1591126
Friday, September 12, 2025 11:31 PM IST
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റികൾ നടക്കുന്ന സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയെന്ന നേട്ടം കൈവരിച്ച് തൊടുപുഴ സെന്റ് മേരീസ് ആശുപത്രി. കോഴിക്കോട് കഴിഞ്ഞമാസം നടന്ന ഇന്റർവെൻഷണൽ കാർഡിയോളജി കൗണ്‍സിൽ ഓഫ് കേരളയുടെ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെയായി ആതുരസേവന രംഗത്ത് മുൻനിരയിലുള്ള ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിന് നേതൃത്വം നൽകുന്നത് സംസ്ഥാനത്തെ സീനിയർ കാർഡിയോളജിസ്റ്റായ ഡോ. മാത്യു ഏബ്രഹാം, സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമാരായ ഡോ. മുസ്ന ജമാൽ, ഡോ. ബിജോയി വി. ഏലിയാസ്, ക്ലിനിക്കൽ കാർഡിയോളജിസ്റ്റ് ഡോ. നിതിൻ പരീത് എന്നിവരാണ്. ഹൃദ്രോഗ നിർണയത്തിനായി എക്കോ കാർഡിയോഗ്രാഫി, സ്ട്രെസ് എക്കോകാർഡിയോഗ്രാഫി, കോണ്ട്രാസ്റ്റ് എക്കോകാർഡിയോഗ്രാഫി, ട്രെഡ്മിൽ ടെസ്റ്റ്, ഹോൾട്ടർ, ഇഎൽആർ, എബിപിഎം എന്നിവ സെന്റ് മേരീസ് ആശുപത്രിയിൽ ലഭ്യമാണ്.
അത്യാധുനിക കാത്ത്ലാബും കൊറോണറി കെയർ യൂണിറ്റും 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. പ്രൈമറി ആൻജിയോപ്ലാസ്റ്റി, കോംപ്ലക്സ് കൊറോണറി ആൻജിയോപ്ലാസ്റ്റി, സിടിഒ, ബൈപ്യൂരിഫിക്കേഷൻ ആൻജിയോപ്ലാസ്റ്റി, ഒസിടി ഇമേജിംഗ്, ഐഎബിപി എന്നീ അതിനൂതനമായ ചികിത്സാസംവിധാനങ്ങളും ടെന്പററി ആന്‍ഡ് പെർമനന്റ് പേസ്മേക്കർ ഇൻസ്റ്റലേഷൻ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. സൂപ്പർ സ്പെഷാലിറ്റി ചികിത്സ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി 1963-ൽ ഡോ. ഏബ്രഹാം തേക്കുംകാട്ടിൽ സ്ഥാപിച്ച സെന്റ് മേരീസ് ആശുപത്രി ഇന്ന് ഇടുക്കിയിലെയും സമീപ ജില്ലകളിലെയും ജനങ്ങൾക്ക് ആശ്രയകേന്ദ്രമാണ്.