പോലീസ് സേന ക്രിമിനലുകളുടെ താവളമായി: ഇ.എം. ആഗസ്തി
1590624
Wednesday, September 10, 2025 11:37 PM IST
കട്ടപ്പന: ക്രിമിനലായ പിണറായി വിജയൻ നാട് ഭരിക്കുന്നതുകൊണ്ടാണ് കേരളത്തിലെ പോലീസ് സേന ക്രിമിനലുകളുടെ തവളമായി മാറിയതെന്ന് എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവായ വി.എസ്. സുജിത്തിനെ മർദിച്ച പോലീസുകാരെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷന് മുൻപിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ, ജനറൽ സെക്രട്ടറി അഡ്വ. കെ.ജെ. ബെന്നി, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ, മനോജ് മുരളി, അനീഷ് മണ്ണൂർ, ജോയി ആനിത്തോട്ടം, ജോയി പോരുന്നോലി തുടങ്ങിയവർ പങ്കെടുത്തു.