പ്രിൻസ് ലൂക്കോസിന് നാടിന്റെ അന്ത്യാഞ്ജലി
1590622
Wednesday, September 10, 2025 11:37 PM IST
ഏറ്റുമാനൂർ: അകാലത്തിൽ വിടപറഞ്ഞ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രിൻസ് ലൂക്കോസിനെ നാടൊന്നുചേർന്ന് യാത്രയാക്കി. സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാറമ്പുഴ ബെത്ലഹേം പള്ളിയിൽ നടത്തി.
ഭവനത്തിലെ ശുശ്രൂഷകളിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യ കാർമികത്വം വഹിച്ചു. റവ.ഡോ. മാണി പുതിയിടം സന്ദേശം നൽകി. പള്ളിയിലെ ശുശ്രൂഷകളിൽ അതിരൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി എത്തക്കാട്ട് കാർമികത്വം വഹിച്ചു. പാറമ്പുഴ ബെത്ലഹേം പള്ളിവികാരി ഫാ. മാത്യു ചൂരവടി, അതിരമ്പുഴ ഫൊറോനാ വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, ഫാ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ, മാണി കല്ലാപ്പുറം കോറെപ്പിസ്കോപ്പ എന്നിവരടക്കം ഒട്ടേറെ വൈദികർ സന്നിഹിതരായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പതിന് മൃതദേഹം പാറന്പുഴ ഒറ്റത്തൈയിൽ വീട്ടിൽ എത്തിച്ചതുമുതൽ നൂറുകണക്കിനു പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഭവനത്തിലെത്തി പ്രാർഥന നടത്തി. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ നേതാക്കൾ ചേർന്ന് മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, എംഎൽഎമാരായ മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അനൂപ് ജേക്കബ്, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ചാണ്ടി ഉമ്മൻ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ, തോമസ് ചാഴികാടൻ, തോമസ് ഉണ്ണിയാടൻ, ജോയി ഏബ്രഹാം, ജോയി നടുക്കര, ഡോ. കെ.സി. ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ്, കെ. അനിൽകുമാർ, ലതിക സുഭാഷ്, ജോഷി ഫിലിപ്, ലിജിൻ ലാൽ, എൻ. ഹരി, ഫിൽസൺ മാത്യൂസ്, അപു ജോൺ ജോസഫ്, പ്രഫ. ലോപ്പസ് മാത്യു, ഡോ. സിറിയക് തോമസ് തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാമൂഹ്യ - സാംസ്കാരിക നായകരും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. എ.കെ. ആന്റണി ഫോണിൽ വിളിച്ച് പ്രിൻസ് ലൂക്കോസിന്റെ ഭാര്യയെയും അമ്മയെയും ആശ്വസിപ്പിച്ചു.
പള്ളി അങ്കണത്തിൽ നടത്തിയ അനുശോചന സമ്മേളനത്തിൽ കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സാബു മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ഫാ. ജയിംസ് മുല്ലശേരി, കെ. അനിൽകുമാർ, എൻ. ഹരി, തോമസ് ചാഴികാടൻ, സലിം പി. മാത്യു, ജയിംസ് കുര്യൻ, ടോമി വേദഗിരി, അസീസ് ബഡായി, അഡ്വ. ജയ്സൺ ജോസഫ്, ബിനു ചെങ്ങളം, ലിസി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.