വഴിയാത്രക്കാരൻ ക്രെയിനിടിച്ച് മരിച്ചു
1590895
Thursday, September 11, 2025 11:56 PM IST
തൊടുപുഴ: നടന്നുപോകുന്നതിനിടെ വഴിയാത്രക്കാരൻ ക്രെയിൻ ഇടിച്ചു മരിച്ചു. തൊടുപുഴ വെങ്ങല്ലൂർ ഗുരുനഗർ വടക്കേടത്ത് ഉണ്ണികൃഷ്ണൻ (53) ആണ് മരിച്ചത്. വെങ്ങല്ലൂർ - മങ്ങാട്ടുകവല ബൈപാസ് റോഡിലൂടെ നടന്നുപോകുകയായിരുന്ന ഉണ്ണികൃഷ്ണനെ പിന്നിലൂടെയെത്തിയ ക്രെയിൻ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: മഞ്ജു വേങ്ങത്താനം കുടുംബാംഗം. മകൻ: നന്ദു.