പാന്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
1590894
Thursday, September 11, 2025 11:56 PM IST
മൂലമറ്റം: പാന്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. ഇടാട് പുതിയകുന്നേൽ ജോസഫിന്റെ ഭാര്യ ബെറ്റി (49) യാണ് മരിച്ചത്. ബുധനാഴ്ച പുരയിടത്തിൽ വിറക് ശേഖരിക്കാനായി പോയപ്പോഴാണ് പാന്പുകടിയേറ്റത്. തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്നലെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നടത്തി. മകൻ: ജോയൽ.