സഭയുടെ ശക്തിയാകേണ്ടത് കുടുംബങ്ങൾ: മോണ്‍ നെടുങ്ങാട്ട്
1591131
Friday, September 12, 2025 11:32 PM IST
മാറിക: വെല്ലുവിളികൾ നേരിടുന്ന സഭയുടെ ശക്തിയായി നിലകൊള്ളേണ്ടത് ധാർമികതയിലും വിശ്വാസത്തിലും അടിയുറച്ച കുടുംബങ്ങളാണെന്ന് കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍ വിൻസന്റ് നെടുങ്ങാട്ട്.
ദീപിക ഫ്രണ്ട്സ് ക്ലബ്, ഫാമിലി അപ്പൊസ്തലേറ്റ് എന്നിവയുടെ മാറിക ഫൊറോനതല കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവസഭയ്ക്കും ധാർമികതയ്ക്കും ഉറച്ച പിന്തുണ നൽകുന്ന ഏക മാധ്യമം ദീപികയാണെന്നും അദ്ദേഹം പറഞ്ഞു. ഫൊറോന ഡയറക്ടർ ഫാ. മാത്യു കോണിക്കൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ.ആന്റണി പുത്തൻകുളം, ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റത്തിൽ, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി, സംസ്ഥാന പ്രസിഡന്റ് ലോറൻസ് ഏബ്രഹാം, രൂപത പ്രസിഡന്റ് ഡിഗോൾ കെ. ജോർജ്, ഫൊറോന പ്രസിഡന്റുമാരായ ജോസഫ് മൂലശേരി, ജോണ്സൻ പൊന്നാട്ട്, രൂപത ജോയിന്റ് സെക്രട്ടറി തോമസ് കുണിഞ്ഞി, പി.വി. ജോസ് എന്നിവർ പ്രസംഗിച്ചു.
സിബി പൊതൂർ, പൗളി താന്നിക്കൽ, സിൻസി തട്ടാറ, ജോണ്‍ വാഴയിൽ, സെലിൻ നടുവക്കുന്നേൽ, ജോർജ് നെടുമരുതുംചാലിൽ, പോൾ ലൂയിസ്, പ്രഫ. ജോർജ് ആറ്റുപുറം എന്നിവർ നേതൃത്വം നൽകി.