ഭൂപതിവ്: അപാകതയ്ക്കെതിരേ സമരപ്രഖ്യാപന കൺവൻഷൻ
1590885
Thursday, September 11, 2025 11:56 PM IST
രാജാക്കാട്: ഭൂനിയമങ്ങളിലെ ജനവിരുദ്ധ ചട്ടഭേദഗതികൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തുന്ന അർധദിന സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്നലെ രാജാക്കാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ്് വി.എസ്. ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ്് കെ.ആർ. വിനോദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്് പി.എം. ബേബി വിഷയാവതരണം നടത്തി. ഡയസ് പുല്ലൻ, ജില്ലാ ഓർഗനൈസർ സിബി കൊച്ചുവള്ളാട്ട്, സംസ്ഥാന കമ്മിറ്റിയംഗം പി.വി. ബേബി, ബ്ലോക്ക് പ്രസിഡന്റ് പി.ജെ. ജോൺസൺ, യൂണിറ്റ് ജനറൽ സെക്രട്ടറി സജിമോൻ കോട്ടയ്ക്കൽ, ട്രഷറർ വി.സി. ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.18ന് സെക്രട്ടേറിയറ്റിന് മുമ്പിൽ നടക്കുന്ന സമരത്തിൽ 100 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.