പ്രവർത്തകർക്കെതിരേ ജാമ്യമില്ലാ കേസ്
1590341
Tuesday, September 9, 2025 11:32 PM IST
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ്, ബിലാൽ സമദ്, ഷാനു ഷാഹുൽ, അഖിൽ വണ്ടിപ്പെരിയാർ, ബാദുഷ പൂപ്പാറ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് ഇരുപതോളം പ്രവർത്തകർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.