കൂമ്പൻപാറ സ്വദേശി കരുതൽ തടങ്കലിൽ
1590343
Tuesday, September 9, 2025 11:32 PM IST
അടിമാലി: അടിമാലി കൂമ്പന്‍പാറ സ്വദേശിയെ കരുതല്‍ തടങ്കലിലാക്കി.സ്ഥിരമായി ലഹരിക്കേസ് പ്രതിയായ കൂമ്പന്‍പാറ സ്വദേശി മനു മണി (32) യെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് തടങ്കലില്‍ ആക്കിയത്. ഇയാള്‍ക്കെതിരേ നിരവധി മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്.
പോലീസ് മേധാവി സാബു മാത്യുവിന്റെ നിർദേശാനുസരണം ഡാന്‍സഫ് ടീമും ഇടുക്കി ഡിവൈഎസ്പി രാജന് കെ. അരമനയുടെ പ്രത്യേക അന്വേഷണ സംഘവും അടിമാലി എസ്എച്ച്ഒ ലൈജുമോന്, എസ്ഐ ജിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.