ടൂറിസം വാരാഘോഷം സമാപിച്ചു
1590347
Tuesday, September 9, 2025 11:32 PM IST
ഇടുക്കി: ടൂറിസം വകുപ്പ്, ജില്ലാ ഭരണകുടം, ഡിടിപിസി, വാഴത്തോപ്പ് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണവില്ല് -2025 ഓണം ടൂറിസം വാരാഘോഷം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ത്രിതല പഞ്ചായത്തംഗങ്ങളായ ഡിറ്റാജ് ജോസഫ്, നിമ്മി ജയൻ, പ്രഭ തങ്കച്ചൻ, രാജു ജോസഫ്, ടി.ഇ. നൗഷാദ്, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് എന്നിവർ പ്രസംഗിച്ചു.