നെ​ടു​ങ്ക​ണ്ടം: വ​ട്ടിപ്പ​ലി​ശ​ക്കാ​രെ പൂ​ട്ടാ​നാ​യി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ ഷൈ​ലോ​ക്കി​ല്‍ നെ​ടു​ങ്ക​ണ്ട​ത്തും അ​റ​സ്റ്റ്. നെ​ടു​ങ്ക​ണ്ടം ച​ക്ക​ക്കാ​നം സ്വ​ദേ​ശി കൊ​ന്ന​ക്കാ​പ​റ​മ്പി​ല്‍ സു​ധീ​ന്ദ്ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്നു 9,86,800 രൂ​പ, മൂ​ന്ന് ചെ​ക്കു​ക​ള്‍, ഒ​പ്പി​ട്ടു വാ​ങ്ങി​യ മു​ദ്ര​പ​ത്ര​ങ്ങ​ള്‍, പ​ണം ന​ല്‍​കി​യ​തി​ന് ഈ​ടാ​യി വാ​ങ്ങി​യ ഒ​റി​ജി​ന​ല്‍ ആ​ധാ​ര​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ളു​ടെ ആ​ര്‍​സി ബു​ക്ക് എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

ആ​വ​ശ്യ​ക്കാ​ര്‍​ക്ക് കൂ​ടി​യ പ​ലി​ശ​നി​ര​ക്കി​ലാ​ണ് ഇ​യാ​ള്‍ പ​ണം ക​ടംന​ല്‍​കി​യി​രു​ന്ന​ത്. ഈ​ടാ​യി ചെക്കു​ക​ളും ആ​ധാ​ര​ങ്ങ​ളും ഉ​ള്‍​പ്പ​ടെ​യു​ള്ള​വ വാ​ങ്ങി​വ​യ്ക്കു​ക​യാ​ണ് പ​തി​വ്. കൃ​ത്യ​സ​മ​യ​ത്ത് പ​ണം തി​രി​കെ ന​ല്‍​കാ​ത്ത​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.