മൂലമറ്റം ഡിപ്പോ നിർമാണത്തിന് അഞ്ചു കോടി: മന്ത്രി റോഷി
1591397
Saturday, September 13, 2025 11:31 PM IST
മൂലമറ്റം: കെഎസ്ആർടിസി സബ് ഡിപ്പോയുടെ നവീകരണ പ്രവർത്തങ്ങൾക്കും പുതിയ കെട്ടിടവും ബസ്ബേയും നിർമിക്കുന്നതിന് അഞ്ചു കോടിയുടെ പദ്ധതി തയാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമാണ ചുമതല. രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ടോപോഗ്രഫിക്കൽ സർവേ നടത്തി.
യാത്രക്കാർ കയറിയിറങ്ങുന്ന ഇടങ്ങളിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ, ബസ്ബേ നിർമാണം, വെയ്റ്റിംഗ് ഏരിയ, ടോയ്ലറ്റ് ബ്ലോക്കുകൾ, ഓഫീസ്, ചുറ്റുമതിൽ നിർമാണം, ബസ് സ്റ്റാൻഡ് കോണ്‍ക്രീറ്റിംഗ് എന്നിവയ്ക്കു പുറമേ കെട്ടിടത്തിന്റെ മുകൾനിലയിൽ ഇതര ഓഫീസുകളുംസജ്ജീകരിക്കും.
മൂലമറ്റത്തുനിന്നു കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തിവരികയാണെന്നും വാഗമണ്‍ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു