അധ്യാപകദിനത്തിൽ ചിത്രങ്ങൾ വരച്ചുനൽകി വിദ്യാർഥികൾ
1591398
Saturday, September 13, 2025 11:31 PM IST
കരിങ്കുന്നം: സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഗുരുവന്ദനം എന്ന പേരിൽ അധ്യാപകദിനാഘോഷം സംഘടിപ്പിച്ചു.
അധ്യാപകരുടെ ചിത്രങ്ങൾ വരച്ചുനൽകിയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ 29 അധ്യാപകരുടെയും അനധ്യാപകരുടെയും ഉൾപ്പെടെ ചിത്രങ്ങളാണ് 15 കുട്ടിക്കലാകാരൻമാർ ചേർന്ന് വരച്ചുനൽകിയത്.
പ്രധാന അധ്യാപിക സിസ്റ്റർ നമിത ചിത്രങ്ങൾ ഏറ്റുവാങ്ങി. വിദ്യാർഥി പ്രതിനിധികളായ ടീന മരിയ ഷിൻസ്, ജേക്കബ് ജിമ്മി, എസ്തർ എലിസബത്ത് വിജയ്, അഭിജിത്ത് അനീഷ്, ഹരികൃഷ്ണൻ, അൽജോ, ശങ്കരി പ്രസാദ് എന്നിവർ നേതൃത്വം നൽകി.