മറയൂർ സ്കൂളിന് ശോഭയായി ചെണ്ടുമല്ലി വസന്തം
1591402
Saturday, September 13, 2025 11:31 PM IST
മറയൂർ: മറയൂർ സെന്റ് മേരീസ് യുപി സ്കൂളിലെ കുട്ടികളും അധ്യാപകരും അക്ഷരമുറ്റത്തിന് വർണശോഭയേകാൻ ചെണ്ടുമല്ലിപ്പൂക്കൾ കൊണ്ട് വിസ്മയം തീർത്തു. ഓണവിപണിയിൽ ചെണ്ടുമല്ലിക്ക് ഉയർന്ന വില ലഭിച്ചിട്ടും പൂക്കൾ വിൽക്കാതെ സ്കൂൾ മുറ്റം അലങ്കരിക്കാൻ ഇവർ തീരുമാനിച്ചു.
തൊടുപുഴയിൽനിന്ന് 300 ചെണ്ടുമല്ലിത്തൈകൾ വാങ്ങി അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തോടെ പരിപാലിച്ചാണ് ഈ വർണക്കാഴ്ച ഒരുക്കിയത്.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ബീനാ സെബാസ്റ്റ്യനും മാനേജർ സിസ്റ്റർഎൽസി ഫ്രാൻസിസും മുൻനിന്ന് നയിച്ച സംരംഭം സ്കൂളിന് അഭിമാനമായി.