അന്നം സുഭിക്ഷം പദ്ധതിക്ക് തുടക്കം
1591628
Sunday, September 14, 2025 11:13 PM IST
തൊടുപുഴ: ഈസ്റ്റ് ലയണ്‍സ് ക്ലബ് നടപ്പാക്കുന്ന അന്നം, സുഭിക്ഷം. പദ്ധതിക്ക് തുടക്കം കുറിച്ചു. മടക്കത്താനം സ്നേഹവീട്ടിലെ അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ചാണ് ലയണ്‍സ് ക്ലബ് കുടുംബാംഗങ്ങൾ ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്.
പദ്ധതിയുടെ ഉദ്ഘാടനം കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ നിർവഹിച്ചു. പ്രസിഡന്റ് സാബു എ. മാത്യു, സിസ്റ്റർ നിർമല എഫ്എസ്ഡി, പി.വി. ഷാജു, ബെൻസിൽ പി. ജോണ്‍, ടെൻസിംഗ് പോൾ, കെ.വി. ബൈജു, എൻ.പി. പോൾ, അമൽ ജോസ്, അലോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.