കെസിവൈഎം രൂപത കലോത്സവത്തിന് തുടക്കം
1591629
Sunday, September 14, 2025 11:13 PM IST
മുവാറ്റുപുഴ: യുവദീപ്തി - കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രൂപത കലോത്സവം അരങ്ങ് -2025ന് മുവാറ്റുപുഴ നിർമല കോളജിൽ തുടക്കമായി. പ്രിൻസിപ്പൽ റവ.ഡോ. ജസ്റ്റിൻ കണ്ണാടൻ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് സാവിയോ തോട്ടുപുറം അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ ആമുഖപ്രഭാഷണം നടത്തി.
കോളജ് ബർസാർ ഫാ. പോൾ കളത്തൂർ, രൂപത അസി. ഡയറക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ, അനിമേറ്റർ സിസ്റ്റർ റെറ്റി എഫ്സിസി, വൈസ് പ്രസിഡന്റ് ആൻമരിയ ജോസഫ് എന്നിവർ പ്രസംഗിച്ചു. പതിനാല് വേദികളിലായി നടക്കുന്ന 17 മത്സര ഇനങ്ങളിൽ 3000ത്തോളം യുവജനങ്ങളാണ് മാറ്റുരയ്ക്കുന്നത്.