ഗ്രാമീണ പഠനശിബിരം
1592307
Wednesday, September 17, 2025 7:04 AM IST
കട്ടപ്പന: കാഞ്ചിയാർ ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളജ് എം എസ് ഡബ്ല്യു ഒന്നാംവർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ വാഗമണ്‍ പുള്ളിക്കാനത്ത് പ്രവാഹ എന്ന പേരിൽ ഗ്രാമീണ പഠനശിബിരം സംഘടിപ്പിച്ചു.
ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വാഗമണ്‍ ടൗണിൽ ഫ്ലാഷ് മോബ് നടത്തി. ഏഴു ദിവസങ്ങളിലായാണ് ക്യാന്പ് നടക്കുന്നത് .
മാലിന്യ ശേഖരണം, ബോധവത്കരണ ക്ലാസുകൾ, പച്ചക്കറിത്തോട്ട നിർമാണം, അങ്കണവാടി ക്ലീനിംഗ്, സ്കൂൾ വിദ്യാർഥികൾക്കായി കായികദിന കോ-ഓർഡിനേഷൻ, ഫുട്ബോൾ ടൂർണമെന്റ്, പണ ഇടപാടിലെ ന്യൂനത സാങ്കേതിക വിദ്യകളെ ആളുകൾക്ക് വീടുകളിൽച്ചെന്ന് പരിചയപ്പെടുത്തൽ, സുചനാബോർഡ് ശുചീകരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും ക്യാന്പിന്റെ ഭാഗമായി നടത്തി.
ഉദ്ഘാടന യോഗത്തിൽ വിവിധ ആളുകളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. വി. ജോണ്സണ് അധ്യക്ഷത വഹിച്ചു. പുള്ളിക്കാനം സെന്റ് തോമസ് പള്ളി വികാരി ഫാ. ഷിനോയി കിഴക്കേൽ ഒഎസ്ബി, സിസ്റ്റർ എമിലി എസ്എബിഎസ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫാ. റെജി കെ. ഈപ്പൻ, ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് രേഷ്മ എലിസബത്ത് ചെറിയാൻ, കൊമേഴ്സ് വിഭാഗം അധ്യാപകൻ ജോജിൻ ജോസഫ്, ഡിപ്പാർട്ട്മെന്റ് കോ-ഓർഡിനേറ്റർ ആശിഷ് ജോർജ് മാത്യു, ഫീൽഡ് വർക്ക് കോ-ഓർഡിനേറ്റർ അഖില മാത്യു എന്നിവർ പ്രസംഗിച്ചു.