ഡബിൾ ഡെക്കർ ബസ് അപകടം: ഡ്രൈവർക്ക് സസ്പെൻഷൻ
1592450
Wednesday, September 17, 2025 11:32 PM IST
മൂന്നാർ: മൂന്നാറിൽ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർക്ക് സസ്പെൻഷൻ. കെ.പി. മുഹമ്മദിനെയാണ് സസ്പെൻഡു ചെയ്തത്.
മേലുദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്നവാഹനത്തിൽനിന്ന് രക്ഷപ്പെടാൻ വാഹനം വെട്ടിക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ തിട്ടയിൽ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവർ പറഞ്ഞിരുന്നത്.
എന്നാൽ സിസി കാമറയിൽ അത്തരമൊരു വാഹനം വന്നിരുന്നില്ലെന്ന് തെളിഞ്ഞിരുന്നു. അത്തരത്തിലൊരു വാഹനം വന്നിരുന്നില്ലെന്നാണ് ദൃക്സാക്ഷികളും പറഞ്ഞിരുന്നത്. ഡ്രൈവർ ഗുരുതരമായ അനാസ്ഥ കാട്ടിയെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. 45 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. റോഡരികിലെ കാത്തിരുപ്പുകേന്ദ്രവും തകർത്താണ് ബസ് ഇടിച്ചുനിന്നത്.