പുസ്തകങ്ങൾ കൈമാറ്റം ചെയ്തു
1592452
Wednesday, September 17, 2025 11:32 PM IST
വണ്ടിപ്പെരിയാർ: കുട്ടിക്കാനം മരിയൻ കോളജ് (ഓട്ടോണമസ്) സ്കൂൾ ഓഫ് സോഷ്യൽ വർക്ക് ഒന്നാം വർഷ ബിഎസ്ഡബ്ല്യു വിദ്യാർഥികളുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ ഗവണ്മെന്റ് യുപി സ്കൂളിൽ പുസ്തകങ്ങൾ കൈമാറ്റം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചു.
അക്ഷരപ്രകാശം എന്ന പേരിൽ നടന്ന പുസ്തക കൈമാറ്റ ചടങ്ങിൽ വണ്ടിപ്പെരിയാർ ഗവ. യുപി സ്കൂൾ ഹെഡ്മാസ്റ്റർ എസ്.ടി. രാജ് അധ്യക്ഷത വഹിച്ചു. നൂറോഓളം പുസ്തകങ്ങളാണ് വിദ്യാർഥികൾ സ്കൂളിന് കൈമാറിയത്.
മരിയൻ കോളജിലെ അധ്യാപകരായ ഡോ. ജോബി ബാബു, കെ.ജി. പൗർണമി, വിദ്യാർഥികളായ ബുഷ്റ അനസ്, സിസ്റ്റർ ജെസ്ലിൻ ജയിംസ്, മന്യ സുനിൽകുമാർ, ജോസഫ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.