നെടുങ്കണ്ടത്ത് ആ​ധു​നി​ക മാ​ര്‍​ക്ക​റ്റ് : ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണ​ം ആ​രം​ഭി​ച്ചു
Wednesday, December 7, 2022 9:56 PM IST
നെടുങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നെ​ടു​ങ്ക​ണ്ടം ടൗ​ണി​ല്‍ നി​ര്‍​മി​ക്കു​ന്ന ആ​ധു​നി​ക മാ​ര്‍​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തം ആ​രം​ഭി​ച്ചു. 19 കോ​ടി രൂ​പ മു​ട​ക്കി​ല്‍ നി​ര്‍​മി​ക്കു​ന്ന മാ​ര്‍​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം എ​ട്ടു മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും. ‍ മൂ​ന്നു നി​ല​ക​ളി​ലാ​യി 30 കൊ​മേ​ര്‍​ഷ്യ​ല്‍ ഷോ​പ്പു​ക​ള്‍, മ​ത്സ്യ, മാം​സ, പ​ച്ച​ക്ക​റി സ്റ്റാ​ളു​ക​ള്‍, എ​സ്പാ​ന്‍​ഷ​ല്‍ ജോ​യി​ന്‍റ്, റാ​മ്പ് എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി ര​ണ്ട് സെ​ല്ലാ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. നാ​ല് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മാ​ര്‍​ക്ക​റ്റ് സ​മു​ച്ച​യം പൂ​ര്‍​ത്തി​യാ​ക്കും.

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കംകു​റി​ച്ചുള്ള പൈ​ലിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് മു​തു​കു​ന്നേ​ല്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു സ​ഹ​ദേ​വ​ന്‍, സു​രേ​ഷ് പ​ള്ളി​യാ​ടി​യി​ല്‍, വി​ജി​മോ​ള്‍ വി​ജ​യ​ന്‍, സി​ജോ ന​ട​യ്ക്ക​ല്‍, എം.​എ​സ്. മ​ഹേ​ശ്വ​ര​ന്‍, ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.