ബൈക്കിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുകയറി
Monday, May 29, 2023 9:29 PM IST
നെ​ടു​ങ്ക​ണ്ടം: കാ​റി​നെ ഓ​വ​ര്‍​ടേ​ക് ചെ​യ്തു​വ​ന്ന ബൈ​ക്കി​ല്‍ എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നു അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഇ​രു​വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ന് ​നെ​ടു​ങ്ക​ണ്ടം ടൗ​ണി​ല്‍ പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
കി​ഴ​ക്കേ​ക്ക​വ​ല​യി​ല്‍​നി​ന്നു മൂ​ന്നു പേ​രു​മാ​യി അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്കാ​ണ് എ​തി​ര്‍​ദി​ശ​യി​ല്‍ കാ​റി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്തു​വ​ന്ന ബൈ​ക്കി​ല്‍ ഇ​ടി​ച്ച​ത്. അ​ഞ്ചു​പേ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. ഇ​തി​ല്‍ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ അ​ര​വി​ന്ദ്, പ്ര​ണ​വ് എ​ന്നി​വ​ര്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​തി​ല്‍ ഒ​രാ​ളു​ടെ കൈ ​ഒ​ടി​ഞ്ഞ് വേ​ര്‍​പെ​ട്ട നി​ല​യി​ലാ​ണ്. ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു മൂ​ന്നു​പേ​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ര​ണ്ടു ബൈ​ക്കു​ക​ളും പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​ഞ്ഞു.

ഇ​വ​ര്‍ കി​ഴ​ക്കേ​ക്ക​വ​ല​യി​ല്‍ മ​റ്റൊ​രു കാ​റി​ല്‍ ഇ​ടി​ച്ച​ശേ​ഷം നി​ര്‍​ത്താ​തെ വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഇ​തി​നി​ടെ അ​പ​ക​ടം ക​ണ്ടു​നി​ന്ന​വ​രി​ല്‍ ചി​ല​ര്‍ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന​വ​രെ മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്തു. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.