ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ പ​ര്യ​ട​നം പാ​ന്പാ​ടും​പാ​റ എ​സ്റ്റേ​റ്റി​ൽ
Tuesday, March 19, 2024 12:15 AM IST
ഇ​ടു​ക്കി: പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​ന്ന​ലെ പാ​ന്പാ​ടും​പാ​റ എ​സ്റ്റേ​റ്റി​ലും മൂ​വാ​റ്റു​പു​ഴ​യി​ൽ ആ​രാ​ധനാ​ല​യ​ങ്ങ​ളും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. രാ​വി​ലെ പാ​ന്പാ​ടും​പാ​റ​യി​ൽ ഏ​ലം, കാ​പ്പി തൊ​ഴി​ലാ​ളി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ജീ​വ​ന​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

പാ​ന്പാ​ടും​പാ​റ ബ്ലോ​ക്ക് ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു പു​തി​യ കെ​ട്ടി​ടം, പാ​ന്പാ​ടും​പാ​റ ആ​ദി​യാ​ർ​പു​രം റോ​ഡ് എ​ന്നീ പ​ദ്ധ​തി​ക​ളും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന ക​ട്ട​പ്പ​ന​യി​ലെ ഇ​എ​സ്ഐ ആ​ശു​പ​ത്രി പ​ദ്ധ​തി​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും ഇ​തു​ൾ​പ്പെ​ടെ 158 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് അ​നു​വ​ദി​ക്ക​പ്പെ​ട്ട​തെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

ഉ​ച്ച​യ്ക്ക് മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ​ക്കു​ന്നം ശ്രീ ​മ​ഹാ​ദേ​വക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു.
കി​ഴ​ക്കേ​ക്ക​ര​യി​ൽ മ​ര​ണവീ​ട് സ​ന്ദ​ർ​ശി​ച്ചശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി എ​ത്തി​യ​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സില​ർ അ​മ​ൽ ബാ​ബു, ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബി.​ബി. കി​ഷോ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

കോ​ത​മം​ഗ​ല​ത്ത് യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് മൂവാ​റ്റു​പു​ഴ​യി​ൽ എ​ത്തി​യ​ത്.