യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു
Tuesday, March 26, 2024 12:18 AM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഇ​രു​ന്പു​പാ​ല​ത്ത് യു​വാ​വ് പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. പ​ടി​ക​പ്പ് സ്വ​ദേ​ശി ജോ​സ്ബി (23) ആ​ണ് മ​രി​ച്ച​ത്. ദേ​വി​യാ​ർ പു​ഴ​യി​ൽ വ​ല ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

മ​രി​ച്ച ജോ​സ്ബി​നും സു​ഹൃ​ത്തു​ക്ക​ളു​മൊ​രു​മി​ച്ച് വ​ല​കെ​ട്ടി മീ​ൻ പി​ടി​ക്കാ​നാ​ണ് ദേ​വി​യാ​ർ പു​ഴ​യി​ൽ എ​ത്തി​യ​ത്. ആ​ദ്യം ഒ​രു ത​വ​ണ വ​ല കെ​ട്ടി യു​വാ​ക്ക​ൾ മീ​ൻ പി​ടി​ച്ചു. വീ​ണ്ടും ര​ണ്ടാ​മ​ത് വ​ല​കെ​ട്ടാ​നാ​യി പോ​കു​ന്ന​തി​നി​ട​യി​ൽ ജോ​സ്ബി​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ജോ​സ്ബി​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​വ​രം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മം ന​ട​ത്തി.

യു​വാ​വി​നെ പു​ഴ​യി​ൽ നി​ന്ന് ക​ര​ക്കെ​ത്തി​ച്ച് അ​ടി​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ടി​മാ​ലി പോ​ലീ​സ് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച് പോ​സ്റ്റ​ർ മോ​ർ​ട്ടത്തിനുശേ​ഷം ബ​ന്ധു​ക്ക​ൾ വീ​ട്ടു ന​ൽ​കി.