സം​ഗീ​ത വി​ശ്വ​നാ​ഥ​ന് വ​ണ്ട​ൻ​മേ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Tuesday, March 26, 2024 12:18 AM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി ലോ​ക​സ​ഭാ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വ​ണ്ട​ൻ​മേ​ട് മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്നു നെ​ടു​ങ്ക​ണ്ടം എ​ൻ​എ​സ്എ​സ് ഹൈ​റേ​ഞ്ച് യൂ​ണി​യ​ൻ ഓ​ഫീ​സ്, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. സ്ഥാ​നാ​ർ​ഥി​ക്ക് നെ​ടു​ങ്ക​ണ്ടം, രാ​ജാ​ക്കാ​ട് യൂ​ണി​യ​നു​ക​ളി​ലെ എ​സ്എ​ൻ​ഡി​പി വ​നി​താ സം​ഘം പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി.

തു​ട​ർ​ന്ന് പു​ളി​യന്മല അ​മ​ല മ​നോ​ഹ​രി ക​പ്പേ​ള​യി​ലും രാ​ജാ​ക്കാ​ട് മു​ഹ‌്‌യി​ദീ​ൻ ജു​മാ​മ​സ്ജി​ദി​ലും രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.