നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ച് മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Wednesday, March 27, 2024 3:37 AM IST
രാ​ജാ​ക്കാ​ട്: ചെ​മ്മ​ണ്ണാ​ർ - ഗ്യാ​പ്പ് റോ​ഡി​ൽ ബൈ​സ​ണ്‍​വാ​ലി കാ​ക്കാ​ക​ട​യ്ക്ക് സ​മീ​പം വീ​ണ്ടും വാ​ഹ​നാ​പ​ക​ടം.​നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ചു ക​യ​റി മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ചൊ​ക്ര​മു​ടി സ്വ​ദേ​ശി അ​ജി​ത്ത് (25) ഭാ​ര്യ, മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി എ​ന്നി​വ​രെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.​

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6 .30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചൊ​ക്ര​മു​ടി​കു​ടി​യി​ൽ നി​ന്നു ബൈ​സ​ണ്‍​വാ​ലി​ക്കു വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും റോ​ഡി​ന്‍റെ വ​ശ​ത്തെ ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യു​മാ​യി​രു​ന്നു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പരിക്കേറ്റവരെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.​ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ചെ​മ്മ​ണ്ണാ​ർ - ഗ്യാ​പ്പ് റോ​ഡി​ൽ ബൈ​സ​ണ്‍​വാ​ലി - ചൊ​ക്ര​മു​ടി കാ​ക്കാ​ക​ട ഭാ​ഗ​ത്ത് ഉ​ണ്ടാ​കു​ന്ന 26-ാമ​ത്തെ അ​പ​ക​ട​മാ​ണി​ത്.