മൂ​വാ​റ്റു​പു​ഴ​യു​ടെ മ​ന​സ​റി​ഞ്ഞ് സം​ഗീ​ത
Wednesday, March 27, 2024 3:37 AM IST
തൊ​ടു​പു​ഴ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​ട​ക്ക​ത്താ​നം വാ​ണ​ർ​കാ​വി​ൽ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. വാ​ഴ​ക്കു​ളം വ്യാ​പാ​ര​ഭ​വ​നി​ൽ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ചു.

ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ ന​ടു​ക്ക​ര കോ​ള​നി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മൂ​വാ​റ്റു​പു​ഴ എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ഓ​ഫീ​സി​ലെ​ത്തി പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു. പി​ന്നീ​ട് മൂ​വാ​റ്റു​പു​ഴ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ബി​ഷ​പ് ഹൗ​സി​ൽ ബി​ഷ​പ് മാ​ർ തി​യോ​ഡോ​ഷ്യ​സി​നെ സ​ന്ദ​ർ​ശി​ച്ചു. മൂ​വാ​റ്റു​പു​ഴ അ​ഹ​മ്മ​ദീ​യ ജ​മാ​അ​ത്ത് പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ചു.

വി​വേ​കാ​ന​ന്ദ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ൻ​ഡി​എ പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മൂ​വാ​റ്റു​പു​ഴ ടൗ​ണി​ൽ റോ​ഡ് ഷോ​യി​ലും പ​ങ്കെ​ടു​ത്തു.